ജീവിതത്തിലെ ഏറ്റവും സുഖമുള്ള അനുഭൂതികളിലൊന്ന് ഏതാണെന്നറിയോ, അത് കുടുംബക്കാര്‍ ഒന്നിച്ചുകൂടുന്ന നിമിഷമാണ്, പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു സന്തോഷമാണത്. നമുക്ക് ആയിരക്കണക്കിന് കൂട്ടുകാരുണ്ടാവും, അതിലും എത്രയോ അധികം പരിചയക്കാരുണ്ടാവും അവരോടൊപ്പം പലവേദികളില്‍, പല സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഒത്തുകൂടുന്നുണ്ടാവും മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ അവിടെ നിന്ന് കിട്ടുന്നുണ്ടാവും, പക്ഷെ അതിനൊന്നും കിട്ടാത്തൊരു സുഖമായിരിക്കും കുടുംബക്കാരെ കാണുമ്പോഴും അവരോടൊത്ത് കഥപറഞ്ഞിരിക്കുമ്പോഴും നമുക്ക് ലഭിക്കുന്നത്.്നുണ്ട്.
ബന്ധങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ ഒരു മനുഷ്യനും കുടുംബ ബന്ധത്തിന്റെ വേറരുക്കാന്‍ തയാറാവില്ല. ഒന്നിച്ചു കൂടാന്‍ പറ്റുന്ന ഓരോ അവസരത്തേയും അവര്‍ പ്രയോജനപ്പെടുത്തും. ആലക്കോട്, വലിയവളപ്പാണ് നമ്മുടെ കുടുംബം, അതൊരു അഭിമാനമാണ്, ആയിരക്കണക്കിന് മനുഷ്യരുള്ള വലിയൊരു ചെയിനാണ് നമ്മള്‍. വലിയ കുടുംബകാരാണെന്ന് നമ്മെക്കുറിച്ച് പറയന്നത് കേള്‍ക്കുന്നത് തന്നെ ഒരു സ്വകാര്യ അഹങ്കാരമാണ്. പലമേഖഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി പ്രതിഭകളുണ്ട് നമുക്ക്്. കഴിവും മിടുക്കുമുള്ള ഒരുപാട് കുട്ടികളുണ്ട് നമ്മുടെ കുടുംബത്തില്‍. നാടിന്റെ സകലകാര്യങ്ങളിലും അവസാനവാക്കായി നിറഞ്ഞുനില്‍ക്കുന്ന കാരണവന്മാരുണ്ട് നമുക്ക് കുടുംബത്തിന്റെ ഓരോ പ്രശ്‌നങ്ങള്‍ക്കുമുന്നിലും താങ്ങും തണലുമായി നില്‍ക്കുന്ന ബിസ്സിനസ്സുകാരും പ്രഫഷണലുകളുമുണ്ട്.
കുടുംബമേളകളും കുടുംബട്രസ്റ്റുമൊക്കെ ക്രിയേറ്റ് ചെയ്യുമ്പോഴും ഇതിലൊന്നുമില്ലാതെ അപ്പുറത്ത് മാറിനില്‍ക്കുന്നവരോ തിരക്കുള്ളവരോ ഉണ്ടാവാം. എല്ലാവരും ഒന്നിച്ചുനിന്നാല്‍ നമുക്ക് പലതും ചെയ്യാന്‍ കഴിയും. സമ്പത്തുള്ളവന്‍ സമ്പത്തുകൊണ്ടും ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ളവര്‍ ആ കഴിവുകൊണ്ടും കുടുംബത്തിനൊപ്പം ചേര്‍ന്നുനി്ന്നാല്‍ അത് വലിയ പുണ്യമായിരിക്കും. എല്ലാവര്‍ക്കും എല്ലാം കഴിയണമെന്നില്ല നമുക്കുള്ള കഴിവിന്റെ ഒരംശം കുടുംബത്തിനുവേണ്ടി മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അതൊക്കെ തന്നെയാണ് ചെറിയ ജീവിതത്തിലെ വലിയ കാര്യങ്ങള്‍. ജീവിതം തന്നെ മാറ്റിവെക്കണമെന്നില്ല നമ്മുടെ തിരക്കിട്ട പാച്ചിലിനിടയിലെ ചെറിയൊരു നിമിഷം മാത്രമാണ് കുടുംബത്തിന് വേണ്ടത് ആ സമയത്തിന് അള്ളാഹു വലിയ ബര്‍ക്കത്ത് നല്‍കും.
വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി ഹാഫിളുമാരാവാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കുട്ടികള്‍ നമുക്കിടയിലുണ്ട്് അവരുടെ കൈപിടിക്കണം നമ്മള്‍, അതുപോലെ പഠനത്തിലും മറ്റു മേഖലകളിലുമെല്ലാം കഴിവുള്ള ഒരുപാട് പേരുണ്ടാവും അവരെ പ്രോത്സാഹനം നല്‍കി വളര്‍ത്താന്‍ കഴിയണം.
നമ്മുടെ തറവാട്ടില്‍ നിന്ന്് ഐ.എ.എസുകാരും ഐ.പി.എസുകാരുമുണ്ടാവണം, ഹാഫിളുമാരായ, ദീനി ഗ്രാഹ്യമുളള ഐ.എ.എസുകാരെ നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. വഴിതെറ്റിപ്പോവാന്‍ ഒരുപാട് സാധ്യതകളുള്ള കാലത്ത് ദീനിബോധമുള്ള മക്കളെ നമ്മള്‍ വളര്‍ത്തിയെടുക്കണം. പരിശ്രമിച്ചാല്‍ പറ്റാത്തതതായി ഒന്നുമില്ല, നമ്മള്‍ ലോകകാര്യം ചര്‍ച്ച ചെയ്യുന്ന തിരക്കിനിടയില്‍ കുടുംബത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. കുടുംബത്തിലെ ഒരു മനുഷ്യന്റെയെങ്കിലും കണ്ണീരൊപ്പാന്‍ കഴി്ഞ്ഞാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവും പവിത്രമായ കാര്യം.
ഒരിക്കല്‍ ഒരു സദസ്സില്‍ പുണ്യപ്രവാചകന്‍ ﷺ വല്ലാത്ത വിശമം കാണപ്പെട്ടു, പതിവിന് വിപരീതമായി പുഞ്ചിരിക്ക് പകരം റസൂലൽ ﷺ മുഖത്ത് ദേശ്യവും ദുഖവുമാണ്. സഹാബത്ത് കാര്യം അന്വേഷിച്ചപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു. കുടുംബ ബന്ധം മുറിച്ച ഒരു വ്യക്തി ഈ സദസ്സിലുണ്ട്, അങ്ങിനെയുള്ള ദിക്കില്‍ അള്ളാഹുവിന്റെ കാരുണ്യമുണ്ടാവില്ല. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഉടനെ ആ മനുഷ്യന്‍ ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ് അയാള്‍ തിരിച്ചുവന്നപ്പോള്‍ റസൂൽ ﷺ മുഖം തെളിഞ്ഞു. സന്തോഷത്തോടുകൂടി റസൂല്‍ അയാളെ സ്വീകരിച്ചു. പിണങ്ങി നില്‍ക്കുകയായിരുന്ന ആളോട് രാജിയാവാനാണ് അയാള്‍ പോയത്. കുടുംബബന്ധം കാത്തുസൂക്ഷിക്കുന്നതിന് അത്രയേറെ പ്രാധാന്യമാണ് പുണ്യപ്രവാചകനും നമ്മുടെ മതവും നല്‍കിയിരിക്കുന്നത്. ആലക്കോടും - വലിയവളപ്പും ഇനിയും ഒരുപാട് വലുതാവണം, അടുപ്പം കൂട്ടണം എണ്ണംകൊണ്ട് മാത്രമല്ല, സ്‌നേഹംകൊണ്ടും സേവനം കൊണ്ടും നമ്മള്‍ അല്‍ഭുതം തീര്‍ക്കണം, അതെ നമുക്കതിനായ് നമ്മുടെ കുടുംബ സംഗമം വരവായ്... 2024 ആഗസ്റ്റ് 26 തിങ്കൾ KH HALL AUDITORIUM KALNAD.
ഈ കുടുബ സംഗമത്തിൽ നമ്മെളൊരുമിച്ച് കൂടാനുളള അവസരം നമുക്കുപയോഗപ്പെടുത്താം.ആലക്കോട് - വലിയ വളപ്പിൽ ഫാമിലി കാസറഗോഡ്
August 2024 KALANAD KH HALL.